Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

KSRTC ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍.

കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.

വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം.

കിനാലൂര്‍ യാത്രക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരേ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തു.

നഗ്നതാ പ്രദര്‍ശനത്തെത്തുടര്‍ന്ന് ബസില്‍വെച്ച് പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയുമായിരുന്നു.

തുടര്‍ന്ന് ബസ് താമരശ്ശേരി പോലീസ് സ്‌റ്റേഷനിലേക്ക് വഴിതിരിച്ചുവിട്ടു

തുടര്‍ന്ന്, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പൂവമ്പായി എ.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ്.

Leave A Reply

Your email address will not be published.