Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തനി മലയാളിയാകാന്‍ നിവിന്‍ പോളി; ‘മലയാളി ഫ്രം ഇന്ത്യ’ എത്തുന്നത് ഈ ദിവസം

ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.ചിത്രത്തിന്റെ പ്രൊമോ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയിരുന്നു. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. നിവിനൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.ഏറെ കാലത്തിനു ശേഷമുള്ള നിവിന്റെ തിരിച്ചു വരവാണ് ‘മലയാളി ഫ്രം ഇന്ത്യ’എന്ന സിനിമയിലൂടെ സംഭവിക്കുന്നത്. അതേസമയം, നിവിൻ പോളിയുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ആണ്. എന്നാല്‍ ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കുന്നത്.

Leave A Reply

Your email address will not be published.