ന്യൂഡല്‍ഹി: കുട്ടികള്‍ക്കൊപ്പം ഒരല്‍പ്പനേരം കുട്ടിയായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദി.
രണ്ട് കുട്ടികള്‍ക്കൊപ്പം കളിയില്‍ ഏര്‍പ്പെടുകയും കുട്ടികളെ നാണയം ഉപയോഗിച്ചുകൊണ്ടുള്ള ‘ചെപ്പടിവിദ്യ’ പഠിപ്പിക്കുകയും ചെയ്യുന്ന മോദിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് ‘കുട്ടികള്‍ക്കൊപ്പം കുട്ടിയാവുന്ന മോദി ജി’ എന്ന അടികുറുപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കൊപ്പം ചിരിച്ചുരസിക്കുകയും തലകള്‍ പരസ്പരം മുട്ടിക്കുകയും ചെയ്യുന്ന മോദിയെ വീഡിയോയില്‍ കാണാം.
നെറ്റിയില്‍ നാണയം വയ്ക്കുകയും തലയുടെ പുറകില്‍ നിന്നും തട്ടുകയും ചെയ്ത് കുട്ടികള്‍ക്കൊപ്പം വിനോദത്തില്‍ ഏര്‍പ്പെടുകയാണ് അദ്ദേഹം.
കുട്ടികളുടെ കൂടെ രസകരമായി സമയം ചിലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും വിഡീയോകളും ഇതിനുമുന്‍പും ചര്‍ച്ചയായിട്ടുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മകള്‍ എല്ല ഗ്രേസ് മാര്‍ഗരറ്റിന്റെയും നടന്‍ അക്ഷയ് കുമാറിന്റെ മകന്‍ ആരവിന്റെയും ചെവി കളിയായി തിരിക്കുന്ന മോദിയുടെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.