നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പരാതികൾ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാസർഗോഡാണ് നവകേരള സദസ്സ് ആരംഭിച്ചത്.നവകേരള സദസ്സിൽ മുസ്ലീം ലീഗ് നേതാക്കൾ പോലും പങ്കെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് നേതൃത്വം എതിർത്തിട്ടും പ്രാദേശിക തലത്തിൽ നേതാക്കൾ പങ്കെടുക്കുന്നു. കെ മുരളീധരൻ ഇത്രയും കാലം പറഞ്ഞെതെല്ലാം ആളെ പറ്റിക്കാനാണ്. കുറേ കാലമായി ആളെ പറ്റിക്കുന്ന പ്രസ്താവനകൾ തുടങ്ങിയിട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്നായിരുന്നു കെ മുരളീധരൻ എംപിയുടെ വിമർശനം. ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.