Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഇന്‍സ്റ്റഗ്രാമിൽ പുതിയ ഫീച്ചറുമായി മെറ്റാ

ഇനി വാട്ട്സാപ്പിന് സമാനമായി ഇൻസ്റ്റഗ്രാമിലും പോസ്റ്റുകൾ പ്രൈവറ്റാക്കാം.

തിരഞ്ഞെടുത്ത ഫോളവർമാർക്കോ അടുത്ത സുഹൃത്തുക്കൾക്കോ മാത്രം

കാണാനാവുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചർ

കൊണ്ടുവന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഫ്ലിപ്‌സൈഡ് എന്നാണ് ഈ ഫീച്ചറിന് കമ്പനി

നല്കിയിരിക്കുന്ന പേര്. നിലവിൽ പരിമിതമായ ഉപയോക്താക്കളിൽ മാത്രമായി

ചുരുക്കിയിരിക്കുന്ന ഈ ഫീച്ചർ ഭാവിയിൽ എല്ലാ ഉപയോക്താക്കൾക്കും

ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം. എന്നാൽ ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാം

മേധാവിയായ ആദം മൊസേരി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ കമ്പനി

ആളുകളിൽ നിന്ന് പ്രതികരണം ശേഖരിക്കുന്ന തിരക്കിലാണെന്നാണ് സൂചന.

പ്രൈവറ്റ് പോസ്റ്റുകൾക്കായി പ്രത്യേക സ്പേസ് ക്രിയേറ്റ് ചെയ്യാൻ ഉപയോക്താക്കളെ

അനുവദിക്കുന്നു എന്നതാണ് ഫ്ലിപ്സൈഡിന്റെ പ്രത്യേകത. ഫോളോവേഴ്സിൽ

ആരൊക്കെ ഈ പോസ്റ്റുകൾ കാണണം എന്നത് സംബന്ധിച്ച്

നിയന്ത്രണമേർപ്പെടുത്താൻ ഉപയോക്താക്കൾക്കാകും. അടുത്ത സുഹൃത്തുക്കളുമായും

കുടുംബാംഗങ്ങളുമായും മാത്രമായി കൂടുതൽ സ്വകാര്യമായ ഉള്ളടക്കം ഷെയർ

ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ ഫീച്ചർ രൂപകൽപ്പന

ചെയ്തിരിക്കുന്നതെന്ന് ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റോറികൾക്കായി ഇതേ

ഫീച്ചർ നിലവിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.ക്ലോസ് ഫ്രണ്ട്സ് എന്ന ഈ ഫീച്ചർ

സ്റ്റോറികളുടെ മുകളിൽ കാണുന്ന പച്ച നിറത്തിലുള്ള ചിഹ്നത്തിലൂടെ തിരിച്ചറിയാം.

പുതിയ ഫ്ലിപ്‌സൈഡ് ഫീച്ചർ സമാനമായ പ്രവർത്തനം നൽകുമെന്നാണ്

പ്രതീക്ഷിക്കുന്നത്.

വാട്ട്സാപ്പിലെ പോലെ റീഡ് റെസിപ്പിയൻസ് ഓഫാക്കാനുള്ള ഓപ്ഷൻ നേരത്തെ ആപ്പ്

അവതരിപ്പിച്ചിരുന്നു. മെറ്റ തലവൻ മാർക്ക് സക്കർബർഗാണ് ഇൻസ്റ്റഗ്രാമിലൂടെ

ഇതെക്കുറിച്ച് ഷെയർ ചെയ്തത്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന

ടോഗിളിന്റെ സ്ക്രീൻ ഷോട്ടും ഷെയർ ചെയ്തു.പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്.

എന്നു മുതലാണ് ഈ ഫീച്ചർ ആപ്പിൽ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത

വന്നിട്ടില്ലെങ്കിലും അടുത്ത അപ്ഡേറ്റിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്

ഉപഭോക്താക്കൾ. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്ഡേറ്റ്

ലഭ്യമാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

Leave A Reply

Your email address will not be published.