തിരുവനന്തപുരം: കിളിമാനൂരിൽ കള്ളനോട്ടുമായി മദ്ധ്യവയസ്‌കൻ അറസ്റ്റിൽ.
കണ്ണൂർ പത്തനാപുരം പാതിരിക്കൽ സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. ഇയാൾ രണ്ട് കടകളിൽ നിന്നും 500 രൂപയുടെ കള്ളനോട്ട് നൽകി സാധനം വാങ്ങിയിരുന്നു.
സംശയം തോന്നിയതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും 500 രൂപയുടെ 15 കള്ളനോട്ടുകൾ കണ്ടെത്തി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.