ആഢoബര കാറുകൾ എന്നും അവന് കളിക്കൂട്ടുകാർ ആയിരുന്നു .അച്ഛൻ്റെ ബിസിനസ്സ് സ്വപ്നങ്ങൾ ഒന്നും തന്നെ അവൻ്റെ കാറുകളോടുള്ള ഭ്രമത്തിന് മുന്നിൽ ഒന്നുമല്ലായിരുന്നു .സ്കൂൾ പഠന കാലത്ത് ഫോർമുല റേസിനോടായിരുന്നു അവന് ഭ്രമം .
അതിൽ പങ്കെടുക്കണമെന്നും ഒന്നാമതായി ഫിനിഷ് ചെയ്യണമെന്നും അവൻ ആഗ്രഹിച്ചു .പിൽക്കാലത്ത് ഹംഗറിയിൽ നടന്ന ഫെറാരി ചലഞ്ചിൽ രണ്ടാമതായി എത്തി ഗൗതം ഹരി സിംഗാനിയ എന്ന ഇന്ത്യയിലെ സഹസ്ര കോടീശ്വരൻമാരിൽ ഒരാൾ അത് നിറവേറ്റി .റെയ്മണ്ട് എന്ന വിശ്വോത്തര ബ്രാൻഡിൻ്റെ ഉടമയായ അദ്ദേഹം ഇന്നും ആഢംബര കാറുകളുടെ ലോകത്താണ് .കാർ ഡ്രിഫ്റ്റിംഗിൽ അദ്ദേഹത്തെ പിന്തുടരാൻ ഇന്ത്യയിലെ മറ്റൊരു കാർ റേ സേർസിനുമായിട്ടില്ല .
കാർ റെയ്സിങ്ങിൽ മരിയോ അൻഡ്രേറ്റിയുടെ വലിയ ഒരു ആരാധകനായ അദ്ദേഹം ഇപ്പോഴും കാർ റെയ്സിങ്ങിൻ്റെ ലോകത്താണ് .ഫോർട്ടി വൺ ലിങ്കൺ സൈഫർ , നൈൻറ്റി തേർട്ടി എയിറ്റ് മെഴ്സിഡസ് ബെൻസ് , റ്റോക്സിക് സിസ്റ്റി സിക്സ് , ബിഎംഡബ്ല്യു ത്രി സീരീസ് , ഷെവർലെ ഇoപാല എന്നീ പഴയതും പുതിയതുമായ ആഢംബര കാറുകളും ഇദ്ദേഹത്തിൻ്റെ ഗാരേജിലുണ്ട്.ആറായിരം കോടി വില മതിക്കുന്ന മുംബൈയിലെ ജെ.കെ ഹൗസിൽ അദ്ദേഹം അത്യാഢoബര കാറുകളുടെ ഒരു ശ്രേണി തന്നെ സൂക്ഷിക്കുന്നുണ്ട് .