തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ അമിതവേഗതയില്‍ എത്തിയ KSRTC ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി അബന്യയാണ് മരിച്ചത്.
അബന്യയെ ഇടിച്ച ശേഷം ബസ് കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചു നിന്നതിനാൽ വന്‍ അപകടം ഒഴിവായി.
അപകടത്തിനുപിന്നാലെ ഡ്രൈവർ രാമചന്ദ്രന്‍ നായര്‍ ഇറങ്ങി ഓടി. ബസ് അമിതവേഗത്തില്‍ എത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഡിപ്പോയില്‍ ആളുകള്‍ക്കിടയില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിനി. 4 മണിക്ക് പോകേണ്ട വിഴിഞ്ഞം ബസാണ് അപകടമുണ്ടാക്കിയത്.