Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഇനി ‘പടത്തലവൻ’ ഒടിടി ഭരിക്കും, ‘കണ്ണൂർ സ്ക്വാഡ്’ സ്ട്രീമിം​ഗ് ആരംഭിച്ചു

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തി. ഇന്ന്(17-11-2023) അർദ്ധരാത്രി മുതലാണ് സ്ട്രീമിം​ഗ് ആരംഭിച്ചത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകന് കാണാനാകും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു കൊലപാതകവും അത് തെളിയിക്കാനായി മമ്മൂട്ടി അടങ്ങുന്ന നാല്‍വര്‍ സംഘത്തെ നിയോഗിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഇതര ഭാഷാ അഭിനേതാക്കളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Leave A Reply

Your email address will not be published.