Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നുള്ള ചികിത്സയുമായി ദീർഘനാളായി ആശുപത്രിയിൽ കഴിയുകയായിരുന്നു. അടുത്തിടെ കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്കും കാനം വിധേയനായിരുന്നു.
ഇന്ന് വൈകീട്ടോടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് റിപ്പോർട്ട്.സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു കാനം രാജേന്ദ്രൻ.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുക്കാൻ കഴിഞ്ഞദിവസം ദേശീയ നേതൃത്വത്തിന് കാനം കത്ത് നൽകിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടത്. 1950 നവംബര്‍ 10-നാണ് കാനം ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു. കോട്ടയം ജില്ലയിലെ കാനത്താണ് ജനനം.

Leave A Reply

Your email address will not be published.