Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

ENTERTAINMENT NEWS : നടൻ കാളിദാസ് ജയറാമും മോഡലായ തരിണി കലിം​ഗരായരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാർവ്വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.

തങ്ങളുടെ പ്രണയസാഫല്യത്തെക്കുറിച്ച് താരങ്ങൾ നേരിട്ടുപറയുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.

താരങ്ങളുൾപ്പടെ നിരവധിയാളുകളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. ഏറെ നാളുകളായി പ്രണയത്തിലാണ് കാളിദാസ് ജയറാമും തരിണിയും.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് എപ്പോഴും ആരാധകരുടെ വരവേൽപ്പ് ലഭിക്കാറുണ്ട്. ഈയടുത്ത് കാളിദാസ് പങ്കുവെച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.