പൃഥ്വിരാജിന്റെയും അനശ്വരയുടെയും ബേസിലിന്റെയുമൊക്കെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. കോമഡി പൃഥ്വിക്ക് വഴങ്ങുമോ എന്ന സംശയം പലരും മുന്നോട്ട് വെച്ചിരുന്നു. എന്നാൽ മികച്ച രീതിയിൽ തന്നെയാണ് പൃഥ്വി ഈ ചിത്രത്തിലെ ആനന്ദ് എന്ന വേഷം അവതരിപ്പിച്ചിരിക്കുന്നത്.ആദ്യം ദിവസം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. കേരളത്തിൽ നിന്ന് മാത്രമായി ആദ്യ ദിനം 3.8 കോടിയാണ് സിനിമ നേടിയത്. പൃഥ്വി – ബേസിൽ കോമ്പോ പ്രേക്ഷകർ സ്വീകരിക്കുകയായിന്നു. ഇപ്പോൾ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.സിനിമ റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആഗോള തലത്തിൽ 75 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് 2024 ലെ ഓപ്പണിംഗ് കളക്ഷനിൽ ഈ സിനിമ മൂന്നാം സ്ഥാനത്താണ് എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത്. നൂറ് കോടി തൊടാനുള്ള കുതിപ്പിലാണ് ഗുരുവായൂർ അമ്പല നട. നൂറ് കോടി നേടുകയാണെങ്കിൽ പൃഥിയെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും. 2024 ൽ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന പൃഥ്വിയുടെ രണ്ടാമത്തെ സിനിമയാകും ഇത്. അതിവേഗത്തിലാണ് ആടുജീവിതം 100 കോടി നേടിയത്. ഗുരുവായൂർ അമ്പല നട റലീസ് ചെയ്ത് ആറാമത്തെ ദിവസം ആണ് 50 കോടിയിലെത്തിയത്. മേയ് 16 ന് ആയിരുന്നു ഈ സിനമ റിലീസ് ചെയ്തത്.ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. സിനിമയുടെ തിരക്കഥ ദീപു പ്രദീപാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ പൃഥ്വി രാജും ഇ 4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ഗുരുവായൂർ അമ്പലനടയിൽ നിർമ്മിച്ചിരിക്കുന്നത്. ഛായഗ്രഹണം നീരജ് രവി ആണ്. എഡിറ്റർ ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകരൻ, ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ, മേക്കപ്പ് സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ് മണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പൃഥ്വി – ബേസിൽ കോമ്പോ ആയത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു ഇത്. അതേ സമയം മോഹൻലാൽ നായകനാവുന്ന എമ്പുരാൻ എന്ന് ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വി. സംവിധാനം ചെയ്യുന്നത് അദ്ദേഹമാണ്. സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.