Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുവനന്തപുരം മെട്രോ; ഈ വർഷം നിർമാണം തുടങ്ങുമോ? ഡിപിആർ അന്തിമ ഘട്ടത്തിൽ

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ മെട്രോയായ തിരുവനന്തപുരം

മെട്രോയുടെ ഡിപിആർ അവസാന ഘട്ടത്തിലെന്ന് റിപ്പോർട്ട്. ഇതോടെ ഈ വർഷം

തന്നെ മെട്രോയുടെ ജോലികൾ തുടങ്ങനാകുമോ എന്നാണ് എല്ലാവരും

ഉറ്റുനോക്കുന്നത്.ഡിഎംആർസി തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ 95

ശതമാനവും പൂർത്തിയാക്കിയെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി

മെട്രോ റെയിൽ ലിമിറ്റഡ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് അടുത്തഘട്ട നടപടികൾക്ക്

വേണ്ടി ഡിഎംആർസി, കെഎംആർഎൽ അധികൃതരുടെ യോഗം ചേരുന്നുണ്ട്.

ഡിപിആർ‌ സമർ‌പ്പിക്കുന്നതിന് മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക്

വേണ്ടിയാണ് യോഗം ചേരുന്നത് എന്നാണ് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ

പറഞ്ഞു.

തലസ്ഥാനത്തെ മെട്രോയുടെ ഒന്നാംഘട്ടത്തിന്റെ ഡിപിആർ പൂർത്തിയായതായാണ്

റിപ്പോർട്ട്. ഇപ്പോൾ ഇതിന്റെ രണ്ടാം ഘട്ടത്തിൻ്റെ വികസന സാധ്യതകളേക്കുറിച്ചുള്ള

പഠനമാണ് നടക്കുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കകം ഡിപിആർ കെഎംആർഎല്ലിന്

സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അന്തിമറിപ്പോർട്ട് ഈ

മാസത്തിനുള്ള സമർപ്പിക്കാൻ സാധിച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കും. ഇരു സർക്കാരുകൾക്കും താത്പര്യമുള്ള

പദ്ധതി എന്ന നിലയിൽ നിർമാണം തുടങ്ങുന്നതിനും കാലതാമസം ഉണ്ടാകില്ലെന്നാണ്

കരുതുന്നത്.

Leave A Reply

Your email address will not be published.