കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യപസംഘം തട്ടുകട അടിച്ചുതകര്‍ത്തു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ ആലുമുക്കിലെ കടയാണ് തകര്‍ത്തത്. അഞ്ചംഗ സംഘമാണ് കട അടിച്ചുതകര്‍ത്തത്. അക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്.സംഭവത്തില്‍ പുലിയൂര്‍വഞ്ചി സ്വദേശികളും സഹോദരങ്ങളുമായ അരുണ്‍, അജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഭക്ഷണം കഴിക്കാനെത്തിയ ഇവരെയാണ് സംഘം ആക്രമിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ അക്രമികള്‍ ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം ശരിയാകാന്‍ താമസമെടുക്കുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയാണ് പുറത്ത് നിന്നുള്ള ലഹരി സംഘം കട അടിച്ചു തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ചികില്‍സയില്‍ തുടരുകയാണ്.