Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തൃശൂരിൽ വൻ വ്യാജമദ്യ വേട്ട;1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി

തൃശൂർ: പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജമദ്യ വേട്ട. 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. കരുവാൻ കുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും, അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കേസ് വിദേശ മദ്യം കണ്ടെത്തിയത്. മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നത്. കോട്ടയം സ്വദേശി കെ.വി.റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി.മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ അനൂപ് കുമാർ ഡോക്ടറും, സിനിമ രംഗത്തും പ്രവർത്തിക്കുന്ന ആളാണെന്ന് പറയുന്നു. ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡുകളും, എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചെതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ ർ പറഞ്ഞു

Leave A Reply

Your email address will not be published.