Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഗുരുവായൂര്‍ അമ്പലനടയില്‍ ആകെ നേടിയത്, കളക്ഷനില്‍ ആ നിര്‍ണായക സംഖ്യയിലേക്ക് കുതിക്കുന്നു

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസിലും പൃഥ്വിരാജിനൊപ്പം നിര്‍ണായ വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ആഗോളതലത്തില്‍ വൻ കുതിപ്പാണ് ചിത്രത്തിന്. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ 77 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തും എന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബേസിലും വേഷമിട്ട ഗുരുവായൂര്‍ അമ്പലനടയില്‍ രംഗങ്ങള്‍ തമാശയാല്‍ ആകര്‍ഷകമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

Leave A Reply

Your email address will not be published.