Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഗവർണർ ഇടുക്കിയിലേക്ക്; ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കി: ഇടുക്കി ജില്ലയിൽ ജനുവരി ഒൻപതിന് എൽഡിഎഫ് ഹർത്താൽ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജനുവരി ഒൻപതിന് എൽഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഹർത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം ഒൻപതിന് തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് ഹർത്താൽ എന്നതും ശ്രദ്ധേയമാണ്.ഭൂനിയമ ഭേദഗതിയിൽ ഒപ്പുവെക്കാത്ത ഗവർണർ ഇടുക്കി ജില്ലയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത് ഇവിടുത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി പറഞ്ഞു

Leave A Reply

Your email address will not be published.