ന്യൂഡൽഹി: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നേരിട്ട എസ്.ഐഫ്.ഐ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
തനിക്കെതിരേ ഉണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധക്കാർ കാറിനെ വട്ടം വളഞ്ഞപ്പോൾ പോലീസുകാർ കാഴ്ചക്കാരായി നിന്നെന്നും പോലീസിനുമേൽ സമ്മർദ്ദമുണ്ടെന്നും ഗവർണർ ആരോപിച്ചു.
കഴിഞ്ഞദിവസം ഡൽഹിയിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതിന് തുടർച്ചയായാണ് ഡൽഹിയിലെത്തിയ ശേഷവും ഗവർണറുടെ പ്രതികരണം.