കൊല്ലം: കൊലത്ത് ഇനി കലോത്സവ നാളുകൾ. 62-ാമത് കേരള സ്കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെയാണ് നടക്കുന്നത്. നാലിന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ ആശ്രാമം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം നിഖില വിമൽ ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.
ആകെ 24 വേദികൾ
വേദി 1- ഒഎൻവി സ്മൃതി – ആശ്രാമം മൈതാനം
വേദി 2- ഒ മാധവൻ സ്മൃതി – സോപാനം ഓഡിറ്റോറിയം
വേദി 3- ഭരത് മുരളി സ്മൃതി – സിഎസ്ഐ കൺവെൻഷൻ സെൻ്റർ
വേദി 4- ജയൻ സ്മൃതി – സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ
വേദി 5- ലളിതാംബികാ അന്തർജനം സ്മൃതി – എസ്എൻ ഓഡിറ്റോറിയം
വേദി 6- തിരുനല്ലൂർ കരുണാകരൻ സ്മൃതി – വിമലഹൃദയ ഗേൾസ് എച്ച്എസ്എസ്
വേദി 7- കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി – ക്രിസ്തുരാജ് എച്ച്എസ് ഓഡിറ്റോറിയം
വേദി 8- വി സാംബശിവൻ സ്മൃതി – ക്രിസ്തുരാജ് എച്ച്എസ്എസ് ഓഡിറ്റോറിയം
വേദി 9- ചവറ പാറുക്കുട്ടി സ്മൃതി – ഗവ. ഗേൾസ് എച്ച്എസ്, കൊല്ലം
വേദി 10- തേവർതോട്ടം സുകുമാരൻ സ്മൃതി (അറബിക് കലോത്സവം)
വേദി 11- പി ബാലചന്ദ്രൻ സ്മൃതി കെവി എസ്എൻഡിപി യുപി കടപ്പാക്കട (അറബിക് കലോത്സവം)
വേദി 12- അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി – ജഹവർ ബാലഭവൻ (സംസ്കൃത കലോത്സവം)
വേദി 13- അച്ചാണി രവി സ്മൃതി – ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആശ്രാമം
വേദി 14- ജി ദേവരാജൻ സ്മൃതി – സെൻ്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (താഴത്തെ നില)
വേദി 15- രവീന്ദ്രൻ മാഷ് സ്മൃതി – സെൻ്റ് അലോഷ്യസ് എച്ച്എസ്എസ് കൊല്ലം (രണ്ടാം നില)
വേദി 16- കാക്കനാടൻ സ്മൃതി – കർമ്മറാണി ട്രെയിനിങ് കോളേജ്
വേദി 17- ഗീഥാസലാം സ്മൃതി – സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ജിഎത്ത്എസ്എസ് കൊല്ലം (താഴത്തെ നില)
വേദി 18- വിനയചന്ദ്രൻ സമൃതി സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ജിഎച്ച്എസ്എസ് കൊല്ലം (മുകളിലത്തെ നില)
വേദി 19- ഡോ. വയലാ വാസുദേവൻപിള്ള സ്മൃതി – ബാലികാമറിയം എൽപിഎസ് കൊല്ലം
വേദി 20- കൊല്ലം ശരത് സ്മൃതി – കർബല ഗ്രൗണ്ട്
വേദി 21- കുണ്ടറ ജോണി സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട
വേദി 22- കെപി അപ്പൻ സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട
വേദി 23- പന്മ രാമചന്ദ്രൻ നായർ സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട
വേദി 24- ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി – ടികെഡിഎം എച്ച്എസ്എസ് കടപ്പാക്കട