Malayalam Latest News

കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ.ജാഫര്‍ അന്തരിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫര്‍ അന്തരിച്ചു.

1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92-ലും 93-ലും ചാമ്പ്യന്‍മാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫര്‍.

ഫോര്‍ട്ട് കൊച്ചിയിലെ യങ്‌സ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബില്‍ കളിച്ചായിരുന്നു ടി.എ ജാഫറിന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്.

1963-ലാണ് ആദ്യമായി ടീമില്‍ കളിച്ചത്. അവിടെനിന്ന് എഫ്എസിടിക്ക് വേണ്ടിയും പിന്നീട് ദീര്‍ഘകാലം പ്രീമിയറിന് വേണ്ടിയും ബൂട്ടണിഞ്ഞു.

1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്.

1975 വരെ കേരളത്തിനായി കളിച്ചു. ഇതിനിടെ 73-ലെ സന്തോഷ് ട്രോഫി കിരീട വിജയത്തിലും ജാഫറിന്റെ കൈയ്യൊപ്പുണ്ടായി.

1984 വരെ പ്രീമിയറിലും കളിച്ചു. പിന്നീട് തന്റെ 44-ാം വയസ്സില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ ജാഫർ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.

Leave A Reply

Your email address will not be published.