Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം; അവസാനഘട്ട ഒരുക്കത്തില്‍ തലസ്ഥാനനഗരം

10 ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും.

അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. കുംഭ മാസത്തിലെ പൂരം നാളായ 25

നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27 ന് ഉത്സവം സമാപിക്കും. നാളെ രാവിലെ

എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം

ആരംഭിക്കുന്നത്.നാളെ വൈകീട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി

അനുശ്രീ നിര്‍വഹിക്കും.ആറ്റുകാല്‍ അംബാ പുരസ്കാരം സാഹിത്യകാരന്‍ ജോര്‍ജ്

ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം

ആരംഭിക്കുംപൊങ്കാല മഹോത്സവദിവസമായ 25 ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്,

ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള

ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത്

എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത്

എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം

സമാപിക്കും.

Leave A Reply

Your email address will not be published.