Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഒടുവിൽ തീരുമാനമാകുന്നു, കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത്; ഗോവ – കോഴിക്കോട് സർവീസ് ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിൽ

കോഴിക്കോട്: കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരതുകളും

ഒക്യുപെൻസി നിരക്കിൽ രാജ്യത്ത് തന്നെ ഒന്നാമതാണ്. സംസ്ഥാനത്തിനകത്ത് വന്ദേ

ഭാരത് സൂപ്പർ ഹിറ്റായിരിക്കുമ്പോഴും എന്തുകൊണ്ടാണ് മൂന്നാമതൊരു സെമി

ഹൈസ്പീഡ് ട്രെയിൻ കേരളത്തിലേക്ക് എത്താത്തതെന്ന ചോദ്യം പലതവണ

ഉയർന്നിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് ശബരി സ്പെഷ്യൽ വന്ദേ ഭാരത്

സർവീസ് നടത്തിയതൊഴിച്ചാൽ മറ്റൊന്നും കേരളത്തിലേക്ക് എത്തിയില്ല. മംഗളൂരു –

ഗോവ സർവീസ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുന്നില്ലെന്ന റിപ്പോർട്ട് വന്നതോടെ ഇത്

കേരളത്തിലേക്ക് നീട്ടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും സ്ഥിരീകരണം ഒന്നും

ഉണ്ടായില്ല. ഇപ്പോഴിതാ ഗോവയിലേക്കുള്ള വന്ദേ ഭാരത് കോഴിക്കോടേക്ക് സർവീസ്

നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്.മംഗളൂരു –

ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് റെയിൽവേ മന്ത്രി

തന്നെ അനുകൂലമായി പ്രതികരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇതിനുപിന്നാലെ റെയിൽവേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി

നേതാവുമായി പികെ കൃഷ്ണദാസാണ് വന്ദേ ഭാരത് സർവീസ് നീട്ടുന്ന കാര്യം

ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്ന്

മുതലാകും സർവീസ് ആരംഭിക്കുകയെന്ന് തീരുമാനമായിട്ടില്ലെന്നും മനോരമ

ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.പുലർച്ചെ കോഴിക്കോട് നിന്ന് സർവീസ് ആരംഭിച്ച് കണ്ണൂർ,

കാസർകോട് സ്റ്റോപ്പുകൾ പിന്നിട്ട് മംഗളൂരു – ഗോവ സർവീസ് നടത്തുന്ന

രീതിയിലാകും ട്രെയിൻ സർവീസ് പുനഃക്രമീകരിക്കുക. മൂകാംബിക ക്ഷേത്ര

തീർഥാടകരെയും കണക്കിലെടുത്ത് ബൈന്തൂരിൽ സ്റ്റോപ്പ് അനുവദിക്കാനും

സാധ്യതയുണ്ട്. നിലവിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഗോവയ്ക്ക്

മുന്നേ ഉഡുപ്പിയിലും കാർവാറിലും മാത്രമാണു സ്റ്റോപ്പുകളുള്ളത്.

Leave A Reply

Your email address will not be published.