കോട്ടയം: കോട്ടയം മീനടത്ത് അച്ഛനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്
തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയതാണ് ഇരുവരും.
തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാർ തിരഞ്ഞത്. ഇതിനുപിന്നാലെയാണ് ഇരുവരേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.