Malayalam Latest News

തെരഞ്ഞെടുപ്പ് ബജറ്റ്; കൂടുതൽ മെഡിക്കൽ കോളേജുകൾ വരും; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ

രാജ്യത്തെ സാമ്പത്തിക വളർച്ച കഴിഞ്ഞ 10 വർഷമായി സമഗ്ര പരിവർത്തനത്തിന്

വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. നരേന്ദ്ര മോദി

സർക്കാർ 2014-ൽ അധികാരത്തിൽ എത്തിയപ്പോൾ സർക്കാരിന് മുന്നിൽ ഒട്ടേറെ

വെല്ലുവിളികൾ ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു

കൊണ്ട് സർക്കാർ ഒട്ടേറെ പുരോഗമന നടപടികൾ നടപ്പാക്കി. ജനങ്ങൾ പ്രതീക്ഷയോടെ

ശോഭനമായ ഭാവിക്കായി കാത്തിരിക്കുന്നു. സ്വതന്ത്ര്യത്തിൻെറ അമൃതകാലത്തിന്

സർക്കാർ ശക്തമായ അടിത്തറയിട്ടെന്ന് ധനമന്ത്രി.

പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

  • 2047-ഓടെ വികസിത ഭാരതം ആണ് സർക്കാർ ലക്ഷ്യമിടുന്നത്.
  • ഗരീബ് കല്യാൺ പദ്ധതി ദേശത്തിൻേറതാണെന്ന് ധനമന്ത്രി. രാജ്യത്തെ പാവപ്പെട്ടവരുടെ ശാക്തീകരണം സർക്കാർ ലക്ഷ്യമിടുന്നു. സബ് കാ സാഥ് എന്ന പദ്ധതിയിലൂടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 80 കോടി ജനങ്ങൾക്ക് റേഷൻ സൌജന്യമായി നൽകാനായി. ജനങ്ങളുടെ വരുമാനം ഉയർന്നു. നാലു കോടി ജനങ്ങൾക്ക് വിള ഇൻഷുറൻസ് എത്തിച്ചു.
  • കൊവിഡ് പ്രതിസന്ധിക്ക് ശേഷം ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജി20 ഉച്ചകോടിക്ക് ഇന്ത്യക്ക് വിജയകരമായി നേതൃത്വം നൽകാനായി. പണപ്പെരുപ്പം നിയന്ത്രിക്കാനായി.
  • 30 കോടി മുദ്ര യോജന വായ്പകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി. പിഎം ആവാസ് യോജനയ്ക്ക് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ 70 ശതമാനം വീടുകളിലും സ്ത്രീകൾ ഉടമകളോ സംയുക്ത ഉടമകളായോ ആയി. പ്രധാനമന്ത്രി ആവാസ യോജന പദ്ധതി രാജ്യത്ത് തുടരും. രണ്ടു കോടി അധികം ഭവനങ്ങൾ പദ്ധതിക്ക് കീഴിൽ നിർമിക്കും.

കൂടുതൽ പ്രഖ്യാപനങ്ങൾ അടുത്ത സമ്പൂർണ ബജറ്റിൽ; അധികാരം നിലനിർത്തുമെന്ന

സൂചന നൽകി പ്രധാനമന്ത്രി

  • സൗരോർജ പദ്ധതിക്കായി പ്രത്യേക വിഹിതം. ഒരു കോടി വീടുകളിൽ കൂടെ സോളാർ പദ്ധതി വ്യാപാകമാക്കും.
  • സർക്കാർ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ഗർഭാശയ കാൻസറിനായി പ്രത്യേക വാക്സിൻ വികസിപ്പിക്കും.
  • രാജ്യത്തെ മത്സ്യമേഖലക്കായി പ്രത്യേക പദ്ധതി. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി കൂട്ടും. അഞ്ച് ഇൻറഗ്രേറ്റഡ് മത്സ്യപാർക്കുകൾ വരും.
  • സാങ്കേതിക രംഗത്ത് സംരംഭകർക്ക് ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും .
  • ഉഡാൻ പദ്ധതിക്കായി കൂടുതൽ വിഹിതം. മെട്രോ, റെയിൽ, വന്ദേഭാരത് എന്നിവക്ക് പ്രാധാന്യം നൽകും.
    *പുതിയ വിമാനത്താവളങ്ങൾ കൂടെ വരും. കൂടുതൽ റെയിൽവേ ഇടനാഴികൾ വികസിപ്പിക്കും.
  • വന്ദേഭാരത് നിലവാരത്തിൽ കൂടുതൽ ട്രെയിൻ ബോഗികൾ വികസിപ്പിക്കും. ഇ- വാഹനങ്ങൾക്കായി പ്രത്യേക പദ്ധതി.
  • സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക വായ്പ പദ്ധതി.
  • നികുതി വ്യവസ്ഥകളിൽ മാറ്റമല്ല. നികുതി റിട്ടേൺ അസസ്മൻറ് കാലാവധി കുറക്കും.
Leave A Reply

Your email address will not be published.