Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പാപ്പാഞ്ഞിയുടെ മാതൃകയിൽ ഗവർണറുടെ കോലം, പുതുവത്സരം പിറക്കും മുൻപേ കത്തിച്ച് എസ്എഫ്ഐ

കണ്ണൂർ: പുതുവത്സരാഘോഷത്തിനിടെ കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ പാപ്പാഞ്ഞിയുടെ മാതൃകയിൽ ഒരുക്കിയ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.കേരളത്തിലെ സർവകലാശാലകളിൽ വർഗീയ നയങ്ങളുമായി മുൻപോട്ടുപോകുന്ന ചാൻസലർക്കെതിരെ കുറച്ചു ദിവസങ്ങളായി എസ്എഫ്ഐ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ മീഡിയ വണ്ണിനോട് പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് പയ്യാമ്പലം ബീച്ചിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.പുതുവർഷം വരുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ പ്രതീക്ഷയും പ്രത്യാശയും ഉയർത്തിപ്പിടിക്കുകയാണ്. ഗവർണർ നടപ്പിലാക്കുന്ന നയങ്ങൾ മാറ്റി ജനാധിപര്യമായ നയങ്ങൾ ഉൾപ്പെടുത്തി സർവകലാശാലകളെ മാറ്റാനുള്ള പുതിയ കാലഘട്ടം ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രത്യാശ. ഗവർണറുടെ കോലം കത്തിക്കുന്നത് തങ്ങളുടെ പ്രതിഷേധത്തിൻ്റെ ഭാഗമാണ്. ഗവർണർ നടപ്പിലാക്കുന്ന നയങ്ങളിൽനിന്ന് പിന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുശ്രീ കൂട്ടിച്ചേർത്തു

Leave A Reply

Your email address will not be published.