Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മൂന്നംഗ സംഘം പിടിയിൽ

എറണാകുളം: ആഡംബര ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ കൊച്ചിയിൽ മൂന്ന് പേർ പിടിയിൽ. എറണാകുളം സൗത്ത് പോലീസാണ് പ്രതികളെ പിടികൂടിയത്.

ഓച്ചിറ സ്വദേശി റിജു, കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി സ്വദേശിനി മൃദുല എന്നിവരാണ് പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മധ്യകേരളം കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുകയായിരുന്ന പ്രധാന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ലഹരിയുടെ ഉറവിടം, ആർക്കെല്ലാം വിതരണം ചെയ്യുന്നു, മറ്റ് കൂട്ടാളികളുണ്ടോ എന്നീ കാര്യങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്.

റിജുവും ഡിനോയും മുമ്പും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. ലഹരി വിൽപ്പനയ്‌ക്ക് പുറമെ വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും ഇരുവരും പ്രതികളാണ്.

Leave A Reply

Your email address will not be published.