ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ തെളിഞ്ഞ ദീപോത്സവം ഗിന്നസ് റെക്കോർഡില്‍ ഇടം നേടി. 22 ലക്ഷം ദീപങ്ങളാണ് അയോധ്യയിൽ തെളിഞ്ഞത്.അയോധ്യയിലെ ദീപോത്സവം 22 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടായിരുന്നു ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഗിന്നസ് അധികൃതരിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി.ദീപോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.2017- ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതോടെയാണ് അയോധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിച്ചത്.