Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കെ എസ് ആർ ടി സി ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു.

ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ കെഎസ്ആർടിസി തയ്യാറാക്കുകയാണ്.
ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച്
മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തുകയാണ്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 1 മുതൽ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയിൽവേ സ്‌റ്റേഷൻ,എയർപോർട്ട്, മെഡിക്കൽ കോളേജുകൾ, സിവിൽ സ്‌റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നൽകും.
ഡെസ്റ്റിനേഷൻ നമ്പറുകൾ നൽകുന്നത്
പ്രധാനമായും.

ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നൽകും
ഡെസ്റ്റിനേഷൻ നമ്പർ ഒന്നു മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകുന്നു.
തിരുവനന്തപുരം – TV – 1
കൊല്ലം – KM – 2
പത്തനംതിട്ട – PT – 3
ആലപ്പുഴ – AL – 4
കോട്ടയം – KT -5
ഇടുക്കി /കട്ടപ്പന – ID -6
എറണാകുളം – EK -7
തൃശ്ശൂർ -TS -8
പാലക്കാട് -PL -9
മലപ്പുറം -ML -10
കോഴിക്കോട് -KK -11
വയനാട് -WN -12
കണ്ണൂർ -KN -13
കാസർ ഗോഡ് -KG -14
ഡെസ്റ്റിനേഷൻ നമ്പർ 15 മുതൽ 99 വരെ മറ്റ് കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകും.

Leave A Reply

Your email address will not be published.