Malayalam Latest News

മെഡിക്കൽ ബിൽ താങ്ങാനായില്ല; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

അമേരിക്കയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ഭർത്താവിനെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഭാര്യയുടെ ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി റോണി വിഗ്സ് പോലീസിനോട് പറഞ്ഞു. മിസോറിയിലെ ഇൻഡിപെൻഡൻസിലുള്ള സെന്റർ പോയിന്റ് മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ച 11 .30 ഓടെയായിരുന്നു സംഭവം.
ഐസിയുവിലെ രോഗിയെ ആക്രമിച്ചു എന്നാരോപിച്ചു ആശുപത്രി ജീവനക്കാർ ഓഫ് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയായിരുന്നു. ഇരയായ സ്ത്രീക്ക് ഡയാലിസിസ് നു ഒരു പോർട്ട് ലഭ്യമാകാൻ ഇരിക്കെ ആണ് സംഭവം എന്ന് ജാക്സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പോർട്ടേഴ്‌സ് ബേക്കർ അറിയിച്ചതായി കെസിടിവി റിപ്പോർട്ട് ചെയ്തു. ആശുപത്രി കിടക്കയിൽ ആയിരുന്ന സ്ത്രീയെ റോണി വിഗ്സ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർസ് പറഞ്ഞു.നിലവിളിക്കാതിരിക്കാൻ വേണ്ടി പ്രതി ഭാര്യയുടെ വായും മൂക്കും പൊത്തി പിടിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടർ ആരോപിച്ചു. കോടതി റെക്കോർഡുകൾ പ്രകാരം പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും സ്ത്രീയ്ക്ക് പൾസ്‌ ഇല്ലായിരുന്നു. എന്നാൽ അപ്പോഴും അവർ ലൈഫ് സപ്പോർട്ടിൽ തുടരുകയായിരുന്നുവെന്നും ഫോക്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നിലച്ചതോടെ പിന്നീട് അവരെ ലൈഫ് സപ്പോർട്ടിൽ നിന്ന് മാറ്റുകയായിരുന്നു.
‘‘ഞാൻ അത് ചെയ്തു, ഞാൻ അവളെ കൊന്നു, ഞാൻ അവളെ ശ്വാസം മുട്ടിച്ചു ’’ എന്ന് പ്രതി പറഞ്ഞതായി കോടതി റെക്കോർഡുകൾ ഉദ്ധരിച്ചു കൊണ്ട് ഫോക്സ് റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ഡിഗ്രി ഗാർഹിക പീഡന കുറ്റം ചുമത്തി മാർ വിഗ്സിനെ അറസ്റ്റ് ചെയ്യുകയും ഇൻഡിപെൻഡൻസ് പോലീസ് ഡിപ്പാർട്മെൻറ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ ഭാര്യ ഡയാലിസിസിനു ഒരു പുതിയ പോർട്ടിനായുള്ള നടപടിക്രമങ്ങളിലൂടെ പോകുകയായിരുന്നു എന്ന് വിഗ്സ് സമ്മതിച്ചു.

Leave A Reply

Your email address will not be published.