തിരുവനന്തപുരം: ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രദേശത്ത് രാവിലെ ആറുമണി മുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്.ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായപ്പോള്‍ പോലീസ് നോക്കി നിന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ തിരുവനന്തപുരം ജില്ലയില്‍ നവകേരള സദസ്സ് തുടരുന്നു. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിലാണ് ഇന്നത്തെ പ്രഭാതയോഗം. വിവിധ സ്ഥലങ്ങളില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ചയാണ് നവകേരള സദസ്സ് ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നവകേരള സദസ്സ് നാളെ (ശനിയാഴ്ച, ഡിസംബര്‍ 23) സമാപിക്കും. നവംബര്‍ 18 നാണ് സംസ്ഥാനത്ത് കാസര്‍കോട് മഞ്ചേശ്വരത്തുനിന്ന് നവകേരള സദസ്സ് ആരംഭിച്ചത്.