വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഭരണഘടന പരമായ അവകാശമാണ് കേരളത്തിന് ലഭിച്ചതെന്ന് സുപ്രീം കോടതി ഉത്തരവില്‍ അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത് നിയമസഭയാണ്. കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ വക്താക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സിഎഎ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസാണെന്നും അത് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം പാടില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുത്. ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.