തിരുവനന്തപുരം : തന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ട് നേരിട്ടുവെന്നും ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അതിശയകരമായ സമീപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഞങ്ങൾ സംയമനം പാലിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അടിക്കും അടിക്കും എന്ന് ആവർത്തിച്ചു പറഞ്ഞു. ജനങ്ങൾ ഇതൊന്നും വകവെക്കുന്നില്ല. ഇത് കേന്ദ്ര സർക്കാരിനുള്ള ഒരു സന്ദേശം കൂടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിനു വേണ്ടിയും ജനങ്ങൾക്കും വേണ്ടിയും ഉള്ള പരിപാടി ആയിരുന്നു നവകേരള സദസ്. ജനങ്ങൾക്ക് അത് മനസ്സിലായി.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കലാണ് എപ്പോഴും പ്രതിപക്ഷത്തിന് താത്പര്യം. കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ ചോദ്യംചെയ്ത് നാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇക്കാര്യത്തിൽ യോജിച്ച് നീങ്ങാമെന്ന് പ്രതിപക്ഷത്തോട് പല തവണ ആവശ്യപ്പെട്ടു.
മന്ത്രിസഭ നടത്തിയ അഭ്യർത്ഥനയ്ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി നിങ്ങളുമായി ഒരു യോജിപ്പിനും ഇല്ല എന്നായിരുന്നു.
ശബരിമല വിമാനത്താവളത്തിൽ കേന്ദ്രത്തിന്റെ പിന്തുണ ഉണ്ട്. ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ല. ആവശ്യമായ അനുമതികൾ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, തുക നമ്മൾ തന്നെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.