KERALA NEWS TODAY – കോട്ടയം: ന്യൂയോർക്കിലെ ഒരു കാറിന്റെ റജിസ്ട്രേഷൻ ‘ഉമ്മൻ ചാണ്ടി’ എന്നാണ്! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹാദരവിന്റെ ഭാഗമായി പ്രവാസി മലയാളിയാണ് ഇത്തരത്തിൽ ഒരു റജിസ്ട്രേഷൻ സ്വന്തമാക്കിയത്.
ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ മൂലവട്ടം കാലായിൽ ഐപ് കെ.കുര്യനാണു സ്വന്തം കാറിന് ഉമ്മൻ ചാണ്ടി എന്നു പേരു സംഘടിപ്പിച്ചത്.
ഇംഗ്ലിഷിൽ റജിസ്റ്റർ ചെയ്യുന്ന പേരിനു പരമാവധി 8 അക്ഷരങ്ങളേ പാടുള്ളൂ. അതിനാൽ ഉമ്മൻ ചാണ്ടി എന്ന പേരിൽ നിന്നു 4 അക്ഷരങ്ങൾ കുറച്ച് റജിസ്റ്റർ ചെയ്തത് ഇങ്ങനെ: ‘OMNCHADY.’
ബിസിനസുകാരായ ഐപ് നാലര പതിറ്റാണ്ടിലേറെയായി കുടുംബസമേതം ന്യൂയോർക്കിലാണ്.
ഷെവർലെ കോർവെറ്റ് സി 06– 2002 മോഡൽ സ്പോർട്സ് കാറാണ് ഐപ്പിന്റേത്.
യുഎസിലെ റജിസ്ട്രേഷൻ നിയമം ഇങ്ങനെ
ഇന്ത്യയിൽ വാഹനങ്ങൾക്കു ഫാൻസി നമ്പറിനായി പ്രത്യേകം അപേക്ഷിക്കുന്നതുപോലെ നമ്പറിനു പകരം ‘പേര്’ ചേർക്കാൻ യുഎസിൽ അപേക്ഷിക്കാം.
ഇടയ്ക്ക് റജിസ്ട്രേഷൻ പുതുക്കി വാഹനത്തിനു പുതിയ പേരു സ്വീകരിക്കുന്നതിനും തടസ്സമില്ല.
നമ്പർ പോലെ തന്നെ, ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേ പേരു കിട്ടില്ല.