KOTTARAKKARA NEWS – കൊട്ടാരക്കര: കൊട്ടാരക്കര KSEB ഓഫീസിനു സമീബം ഇന്നലെ ksrtc ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരണപെട്ടു.
കൊട്ടാരക്കര വാളകം സ്വദേശി എബ്രഹാമാണ് മരിച്ചത്. എബ്രഹാം കൊട്ടാരക്കര ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജൂവലേഴ്‌സിലെ ജീവനക്കാരനാണ് .
എബ്രഹാം റോങ്ങ് സൈഡിൽ കേറി KSRTC ബസ്സിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആളെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിൽ കൊണ്ടുപോകുകയും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും ചെയ്തു. എബ്രഹാമിന്റെ തലയിലും കൈയിലുമാണ് പരുക്കേറ്റത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.