പാലക്കാട്: ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ. വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡാണ് കത്തിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ആരാണ് ഇത് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഡിഎഫ് പോലീസിൽ പരാതി നൽകി.അതേസമയം കഴിഞ്ഞ ദിവസം രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം ഉണ്ടായിരുന്നു. യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണത്തിൻ്റെ ഭാഗമായുള്ള ലിസ്റ്റ് വായിക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.