ന്യൂഡൽഹി: പുതിയ രൂപകൽപനയിലുള്ള വിമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ എ 350-900 എയർക്രാഫ്റ്റ് സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലെ തൗലോസിലേക്ക് വെള്ളിയാഴ്ച എത്തി.
വിമാനത്തിന്റെ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു.
പുതിയൊരു അധ്യയത്തിന് തുടക്കം കുറിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാൽവെപ്പ് കൂടിയാകും എയർ ഇന്ത്യയുടെ പുതിയ വിമാനമെന്നും അധികൃതർ വ്യക്തമാക്കി.
സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലെ തൗലോസിലേക്ക് എയർ ഇന്ത്യയുടെ എ350-900 എയർക്രാഫ്റ്റ് വെള്ളിയാഴ്ച എത്തുക പുതിയ ലുക്കിലായിരിക്കുമെന്നും എയർ ഇന്ത്യ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
സിംഗപ്പൂരിൽ വെച്ചാണ് വിമാനം പുതിയ രൂപകൽപനയിലേക്ക് മാറ്റിയത്. ഡിസംബറിന് മുമ്പായി വിമാനം കൈമാറും.
വിമാനം കൈമാറുന്നതിന് മുമ്പായി ചെയ്യേണ്ട തുടർപ്രവർത്തനങ്ങൾക്ക് വേണ്ടിയായണ് സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലേക്ക് വിമാനം എത്തിച്ചതെന്ന് എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിയെടാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സർവീസുകൾ കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 40 എയർബസുകൾ കൂടി വാങ്ങാനുള്ള തീരുമാനമെടുത്തത്. ആറ് എ350-900 വിമാനവും 34 എ350 -1000 വിമാനവുമാണ് എയർ ഇന്ത്യ പുതുതായി വാങ്ങുന്നത്.
എ 350-900ന്റെ ആദ്യ വിമാനം ഡിസംബറോടെ കൈമാറും. ബാക്കിയുള്ള അഞ്ച് എ350-900 വിമാനങ്ങൾ 2024 മാർച്ചോടെ ലഭിക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നത്.