10,12 ക്ലാസുകളിൽ ഉന്നതജയം നേടിയ വിദ്യാർത്ഥികളെ സിനിമാ നടനും ടിവികെ നേതാവുമായ വിജയ് ആദരിക്കും. ജൂൺ 28നും ജൂലൈ ആറിനും താരം സർട്ടിഫിക്കേറ്റ് നൽകുമെന്ന് ടിവികെ നേതാക്കള്‍ തന്നെയാണ് വ്യക്തമാക്കിയത്.രണ്ട് ഘട്ടങ്ങളിലായി ചടങ്ങ് നടത്തും. 10,12 ക്ലാസുകളിലെ വിദ്യാർത്ഥികളെ സിനിമാ താരം വിജയ് ആദരിക്കുുക. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്നോടിയായി വിജയ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു.ഒരോ നിയമസഭാ മണ്ഡലത്തിൽനിന്നും ഏറ്റവുംകൂടുതൽ മാർക്ക് നേടിയ ആറുവിദ്യാർഥികളെ വീതമായിരുന്നു കഴിഞ്ഞ തവണ തെരെഞ്ഞെടുത്തത്. വിദ്യാർഥികളുടെ രക്ഷിതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. വിജയ് മക്കൾ ഇയക്കം പ്രവർത്തകരടക്കം ആറായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു.