പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. അട്ടപ്പാടി പാടവയലിൽ നിന്നും അഞ്ച് കിലോ മീറ്റർ മാറിയാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. അഗളി റെയിഞ്ച് എക്സൈസ് സംഘത്തിന്റെയും വനം വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ഏകദേശം 8 ലക്ഷത്തോളം രൂപ വിപണിമൂല്യമുള്ളതാണ് ചെടികൾ എന്ന് എക്സൈസ് അറിയിച്ചു. സാമ്പിൾ ശേഖരിച്ച ശേഷം തോട്ടം നശിപ്പിച്ചു.