തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിയായ ശ്രീപതിയാണ് ഈ അഭിമാന
നേട്ടം കരസ്ഥമാക്കിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരാണ് ശ്രീപതിയുടെ
നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.സംസ്ഥാനത്തെ പിന്നാക്ക മേഖലയില്‍
നിന്നാണ് ശ്രീപതി ഈ നേട്ടം സ്വന്തമാക്കിയത്. അതും പ്രസവം കഴിഞ്ഞ് രണ്ട്
ദിവസത്തിനുള്ളില്‍ എഴുതിയ പരീക്ഷയിലാണ് ശ്രീപതി വിജയം നേടിയത്.’’ വലിയ
സൗകര്യങ്ങളൊന്നുമില്ലാത്ത പിന്നാക്ക മേഖലയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടി ഈ നേട്ടം കൈവരിച്ചതില്‍ അഭിമാനം തോന്നുന്നു,’’ മുഖ്യമന്ത്രി എംകെ
സ്റ്റാലിന്‍ പറഞ്ഞു.
തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പ്രാധാന്യം നല്‍കിയ
ഡിഎംകെ സര്‍ക്കാരിന്റെ നയമാണ് ശ്രീപതിയെ പോലെയുള്ളവരെ മുന്‍നിരയിലേക്ക്
എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.’’ ശ്രീപതിയെ പിന്തുണച്ചതിന് അവരുടെ
അമ്മയേയും ഭര്‍ത്താവിനെയും അഭിനന്ദിക്കുന്നു,’’ എന്നും മുഖ്യമന്ത്രി പറഞ്ഞു.തന്റെ
ഗ്രാമത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈ നഗരത്തിലാണ് ശ്രീപതി
സിവില്‍ ജഡ്ജിയ്ക്കായുള്ള പരീക്ഷയെഴുതിയത്. 2023 നവംബറിലായിരുന്നു പരീക്ഷ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫൈനൽ ഇന്റര്‍വ്യൂ നടന്നതെന്ന് ശ്രീപതിയുടെ
അടുത്ത ബന്ധുക്കള്‍ പറഞ്ഞു. തുടർന്ന് ശ്രീപതിയ്ക്ക് ഗ്രാമത്തില്‍ വമ്പിച്ച
സ്വീകരണമാണ് നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.