ആവേശം സിനിമയിലെ ‘മോനേ ജാഡ.. പച്ചയായ ജാഡ’.. എന്ന പാട്ട് സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതമൊരുക്കി ശ്രീനാഥ് ഭാസിയാണ് സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നത്. സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പാട്ടിനിടയിൽ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികൾ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.താരത്തെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുൻപ് ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിൽ ശ്രീനാഥ് ഭാസി അവതാരകയെ അസഭ്യം പറഞ്ഞിരുന്നു. അന്ന് താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ വലിയ വിജയം നേടിയിരുന്നു. ‘മോനേ ജാഡ..’ എന്ന പാട്ട് ട്രെൻഡിങ്ങിൽ എത്തുകയും ചെയ്തിരുന്നു.