Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. സ്വര്‍ണ്ണത്തിന് ഇന്ന് കുറഞ്ഞത് 160 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6660 രൂപയാണ് വില.
എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷകൾ നൽകിയാണ് തുടക്കം.സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. ജൂൺ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കം. ജൂൺ 1- 53200, ജൂൺ 2- 53200, ജൂൺ 3- 52,880, ജൂൺ 4- 53,440, ജൂൺ 5- 53,280.മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത്. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇനിയും കുറയാനുള്ള സാധ്യതയും കൂടാനുള്ള സാധ്യതയും തള്ളാനാകില്ല

Leave A Reply

Your email address will not be published.