Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

‘ഹോപ്പ്- റിവൈൻഡ് ദി ഫ്യൂചർ എന്ന ഷോർട്ട് ഫിലിം നിർമിച്ച പ്രശസ്ത ആയുർവേദ ഡോക്ടർ ഏ. ആർ സ്മിത്ത് കുമാർ .

കൊല്ലം:അരീക്കൽ ആർട്സ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ഡിസ്ട്രിക്ട് കമ്മിറ്റി, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ് ഓഫ് ഇന്ത്യ കൊല്ലം ഡിസ്ട്രിക്ട് കമ്മിറ്റി, അഷ്ടവൈദ്യൻ തൈക്കാട്ടുമൂസ് വൈദ്യര ത്‌നം ഔഷധശാല തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശസ്ത ആയുർവേദ ഡോക്ടർ ഏ. ആർ സ്മിത്ത് കുമാർ നിർമ്മിക്കുന്ന ‘ഹോപ്പ്- റിവൈൻഡ് ദി ഫ്യൂചർ എന്ന ഷോർട്ട് ഫിലിം മിനർവ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.പ്രദർശനോദ്ഘാടനം ജൂൺ 2ന് ഞായറാഴ്ച രാവിലെ 8.30 ന് കൊട്ടാരക്കര മിനർവ തീയേറ്ററിൽ വച്ച് പ്രശസ്ത നിർമാതാവ് അഡ്വ.അനിൽ അമ്പലക്കര നിർവഹിച്ചു.ആയുർവേദ മെഡിക്കൽ അസോസിയേഷനെ പ്രതിനിധികരിച്ച് ഡോ.വി.മോഹനൻ പോറ്റി, ഡോ.മനോജ്‌ മോഹൻ, ഡോ.ഷിജു മാത്യു, ഡോ ഹരി കൃഷ്ണൻ, വൈദ്യരത്നം ഔഷധശാല ശ്രീ.ശ്രീകുമാരൻ തമ്പി, ലയൺസ് ഇന്റർനാഷണൽ ക്ലബ് പ്രസിഡന്റ്‌ ശ്രീ.മനോഹരൻ,ജെ.സി പ്രസിഡന്റ്‌ രാധാകൃഷ്ണൻ, ശ്രീ പദ്മ ഗിരിഷ് തുടങ്ങിയവർ പങ്കെടുത്തു.
സംവിധാനം സന്തോഷ് കുന്നും കുഴി ഷോർട്ട് ഫിലിമിൻ്റെ അവതരണ രചന ഷാനവാസ്.മുഖ്യധാരാ വിവിധ കലാകാരന്മാർ ഈ ചിത്രത്തിലെത്തുന്നു.ജീവിതശൈലി രോഗങ്ങളെകുറിച്ച് പുതിയ തലമുറക്ക് അവബോധം സൃഷ്ടിക്കുന്ന
പ്രത്യേകിച്ച് ജങ്ക് ഫുഡ് ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങളും അതിനു ആയുർവേദത്തിലൂടെ ലഭിക്കുന്ന മോചനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡോ ഏ. ആർ സ്മിത്ത് കുമാറും മുഖ്യവേഷം പങ്കിടുന്നു.

Leave A Reply

Your email address will not be published.