പുനലൂർ – പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ഒറീസയിൽ നിന്നും ട്രെയിൻ മാർഗം തെന്മലയിൽ എത്തിക്കുകയും അവിടെനിന്നും ബൈക്കിൽ പുനലൂർ, വിളക്കുവട്ടം എന്ന സ്ഥലത്ത് ഒരു വീട് കേന്ദ്രീകരിച്ചു വില്പനയ്ക്കായി എത്തിച്ച രണ്ടര (2.5kg) കിലോ കഞ്ചാവും കച്ചവടക്കാരായ ഇന്ദ്രജിത്, അരുൺജിത്, സൂരജ്, നിധീഷ്, സുധീഷ് എന്നിവരെയാണ് കൊല്ലം റൂറൽ പോലീസ് മേധാവിയുടെ DANSAF അംഗങ്ങളായ SI ഉമേഷ്, ബിജു ഹക്ക്, സിവിൽ പോലീസ് ഓഫീസറന്മാരായ സജു, അഭിലാഷ്, ദിലീപ് കുമാർ, വിപിൻ ക്ലീറ്റസ് എന്നിവരും പുനലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഈ മാസം മുതൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന NDPS ഡ്രൈവിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം നടത്തിവരുന്ന റെയ്ഡുകളുടെ ഭാഗമായാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. തുടർന്നും മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. സാബു മാത്യു IPS അറിയിച്ചു.