Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തമിഴ്‌നാട്ടില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ബസില്‍നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു.
മോനിഷ്, കമലേഷ്, ധനുഷ്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.
ബസില്‍നിന്ന് തെറിച്ച്‌ റോഡിലേക്ക് വീണ വിദ്യാര്‍ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒരു ലോറിയെ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ പരസ്പരം തട്ടി. ബസ് ഉടന്‍ വെട്ടിച്ചുമാറ്റിയപ്പോള്‍ ഫുട്‌ബോര്‍ഡില്‍നിന്നവര്‍ പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നെന്നാണ് വിവരം.ബസില്‍നിന്ന് തെറിച്ച്‌ വീണ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.