Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബസ് നിരക്കുകൾ കുത്തനെ കുറയും; വമ്പൻ പദ്ധതിയുമായി കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗതാഗത മേഖലയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ബസുകളിലും ട്രക്കുകളിലും നാല് ചക്ര വാഹനങ്ങളിലും

‘ഹരിത ഹൈഡ്രജന്‍’ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ടുകളെ

പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2025- 26

സാമ്പത്തിക വർഷം വരെ മൊത്തം 496 കോടി രൂപ ബജറ്റിൽ പദ്ധതി നടപ്പാക്കുമെന്ന്

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.ബുധനാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി

മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് കീഴിലാണ്

പദ്ധതി നടപ്പാക്കുക. പുനരുപയോഗ ഊര്‍ജ്ജത്തിന്‍റെ ഇലക്ട്രോലൈസേഴ്സിന്‍റെയും

നിര്‍മ്മാണച്ചെലവ് കുറയുന്നതിനാല്‍, ഹരിത ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള

വാഹനങ്ങളുടെ വിലയും വരുന്ന വര്‍ഷങ്ങളില്‍ കുറയുമെന്നാണ്

പ്രതീക്ഷിക്കുന്നത്.ഭാവിയിലെ സമ്പദ് വ്യവസ്ഥകള്‍, ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള

വാഹനങ്ങളുടെ ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും ഹരിത ഹൈഡ്രജനെ

അടിസ്ഥാനമാക്കിയുള്ള ഗതാഗതത്തിന്‍റെ സാധ്യതയെ കൂടുതല്‍ മെച്ചപ്പെടുത്തും. ഈ

മിഷന് കീഴില്‍ മറ്റ് സംരഭങ്ങള്‍ക്കൊപ്പം ഗതാഗത മേഖലയിലെ ഫോസില്‍

ഇന്ധനങ്ങള്‍ക്ക് പകരം ഹരിത ഹൈഡ്രജനും അതിന്‍റെ ഉത്ഭവവും ഉപയോഗിച്ച്

എംഎന്‍ആര്‍ഇ പൈലറ്റ് പദ്ധതികള്‍ നടപ്പിലാക്കും.ഈ പദ്ധതികള്‍ റോഡ് ഗതാഗത

ഹൈവേ മന്ത്രാലയത്തിലൂടെയും സ്കീമിന് കീഴില്‍ നാമനിര്‍ദേശം ചെയ്ത സ്കീം

ഇംപ്ലിമെന്‍റിങ് ഏജന്‍സികളിലൂടെയും നടപ്പിലാക്കും. ഹൈഡ്രജൻ ഇന്ധനം

നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ

പിന്തുണയ്ക്കുകയെന്നതാണ് ഹരിത ഹൈഡ്രജന്‍ പദ്ധതിയുടെ മറ്റൊരു പ്രധാന

മേഖലയായി കണക്കാക്കുന്നത്.

Leave A Reply

Your email address will not be published.