Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബൈക്ക് റൈഡേഴ്സിന് സുരക്ഷ ബോധവത്കരണവുമായി ഷാർജ പൊലീസ്

ഷാർജ: മോട്ടോർ ബൈക്ക് റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ച് ഷാർജ പൊലീസ്. സേഫ് ഡ്രൈവിങ്ങ് മോട്ടോർ സൈക്കിൾ എന്ന പേരിൽ ആണ് ക്യാമ്പയിൻ നടത്തുന്നത്. എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടത്തുന്നത്. ബൈക്ക് യാത്രക്കാരില്‍ നിന്ന് സാധാരണ ഉണ്ടാകുന്ന ട്രാഫിക് നിയമ ലംഘനങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.എമിറേറ്റിലെ വിവിധ കമ്പനികളിൽ നിന്നുള്ള ബൈക്ക് റൈഡർ‌മാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടത്തുന്നത്. ആഭ്യന്തര മന്ത്രാലയവും ഷാർജ ട്രാഫിക് ആൻഡ് പെട്രോൾ ഡിപ്പാർട്മെന്റും നടത്തുന്ന പദ്ധതിയുടെ തുടർച്ചയാണിത്. 2021 മുതൽ കഴിഞ്ഞ വർഷം അവസാനം വരെ ട്രാഫിക് കാമ്പെയ്‌നുകളുടെ ഗുണഭോക്താക്കളുടെ എണ്ണം 5,715 ആയി.ഹെൽമറ്റ് ധരിക്കാനും സ്പീഡ് ലിമിറ്റ് പാലിക്കാനും മോട്ടോർ സൈക്കിളുകൾക്കുള്ള പാതകളിൽ സൂക്ഷിക്കാനും തെറ്റായ ഓവർടേക്കിംഗിൽ നിന്ന് വിട്ടുനിൽക്കാനും, പ്രത്യേകിച്ച് കവലകളിലും ട്രാഫിക് ലൈറ്റുകളിലും പെട്ടെന്ന് ലെയിൻ വെട്ടിക്കൽ എന്നീ കാര്യങ്ങളിലാണ് ഷാർജ പൊലീസ് മോട്ടോർ സൈക്കിൾ ബോധവത്ക്കരണം നൽകിയത്.

Leave A Reply

Your email address will not be published.