![KERALA NEWS TODAY](https://kottarakaramedia.com/wp-content/uploads/2024/01/Untitled-design-2024-01-22T095111.991.jpg)
കോട്ടയം: അയോധ്യ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ കേൺഗ്രസ് വോട്ടുബാങ്കിനു വേണ്ടി ആദർശം കുഴിച്ചുമൂടിയതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാമക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ്സിന് നട്ടെല്ലില്ലാതെ പോയതല്ല. വയനാട്ടിൽ ജയിക്കണമെങ്കിൽ കോൺഗ്രസ്സിന് ആരുടെ വോട്ടാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ദിവസങ്ങളെടുത്താണ് അവർ പ്രതികരിച്ചത്. ഇതെല്ലാം പറയുമ്പോള്‍ താന്‍ ജാതിയും വര്‍ഗീയതയും പറയുകയാണെന്ന് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.നേരത്തെ അയോധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് വിവാദം സൃഷ്ടിച്ചിരുന്നു വെള്ളാപ്പള്ളി നടേശൻ. ക്രിസ്ത്യാനികൾക്ക് ക്രിസ്തുവും, മുസ്ലീങ്ങൾക്ക് പ്രവാചകനും ദൈവമാണെങ്കിൽ ഹിന്ദുക്കൾക്ക് രാമൻ ദൈവമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. രാമക്ഷേത്രം പണിയുകയെന്നത് ഹിന്ദുക്കളുടെ വികാരമാണെന്ന അഭിപ്രായവും അന്നദ്ദേഹം പങ്കുവെച്ചു. ഇതിനെതിരെ ശ്രീനാരായണീയർ അടക്കമുള്ള നിരവധി പേർ രംഗത്തു വരികയുണ്ടായി.വിശ്വാസമുള്ളവർ ജാതിമതഭേദമെന്യേ ജനുവരി 22ന് ദീപം തെളിയിക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തിട്ടുണ്ട്. ഹൈന്ദവ മനസ്സുള്ളവർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണയ്ക്കും. സിപിഎം പങ്കെടുക്കില്ലെന്ന് നേരത്തേ തീരുമാനിച്ചു. എന്നാല്‍ കോൺഗ്രസ് തീരുമാനമെടുക്കാൻ എന്തുകൊണ്ടാണ് വൈകിയത്? വെള്ളാപ്പള്ളി ചോദിച്ചു.