രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന്‍റെ മുഖ്യ യജമാനന്‍ ആണ് മോദി.പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്‍പായി മഹാരാഷ്ട്ര മുതല്‍ തമിഴ്നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു. തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിലും രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തിലും ധനുഷ്കോടി കോദണ്ഡരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം അയോധ്യയിലെത്തുന്നത്.