Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വരാനിരിക്കുന്ന 8 വമ്പൻ ചിത്രങ്ങൾ

സൂപ്പർതാരങ്ങളുടേതടക്കം നിരവധി വമ്പൻ ചിത്രങ്ങളാണ് 2024നെ പ്രതീക്ഷാനിർഭരമാക്കുന്നത്. മോഹൻലാലിന്റെ ‘മലൈകോട്ടൈ വാലിബൻ’, മമ്മൂട്ടിയുടെ ‘ടർബോ’, ജയറാമിന്റെ ‘എബ്രഹാം ഓസ്ലർ’, ജയസൂര്യയുടെ ‘കത്തനാർ: ദി വൈൽഡ് സോർസറർ’, പൃഥ്വിരാജിന്റെ ‘ആടുജീവിതം.’ ദിലീപിന്റെ ‘തങ്കമണി’, ഫഹദ് ഫാസിലിന്റെ ‘ആവേശം’, സുരേഷ് ഗോപിയുടെ ‘ഒറ്റകൊമ്പൻ’, ടൊവിനോയുടെ ‘നടികർ തിലകം’ എന്നു തുടങ്ങി ഒരുപറ്റം ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. ജയറാം നായകനാവുന്ന എബ്രഹാം ഓസ്ലറാണ് ഇക്കൂട്ടത്തിൽ ആദ്യമെത്തുക. ജനുവരി 11നാണ് ചിത്രത്തിന്റെ റിലീസ്. അഞ്ചാം പതിരയുടെ (2020) വിജയത്തിനു ശേഷം, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മിഥുൻ സംവിധായകനാവുന്ന ചിത്രമാണ് എബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ മമ്മൂട്ടിയും അതിഥിവേഷത്തിൽ എത്തുന്നു എന്നു റിപ്പോർട്ടുകളുണ്ടെങ്കിലും അണിയറപ്രവർത്തകർ ഇതുവരെ ഈ വാർത്തയെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. അനശ്വര രാജൻ, അർജുൻ അശോകൻ, അനൂപ് മേനോൻ, സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രൺധീർ കൃഷ്ണനാണ് എബ്രഹാം ഓസ്‌ലറിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.