സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് ചെവ്വാഴ്ച പുലര്‍ച്ചെ രാഹുലിനെ അറസ്റ്റുചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്ന് കന്റോണ്‍മെന്‍റ് പൊലീസ് പറഞ്ഞു. ഒളിവിൽ അല്ലാതിരുന്നിട്ടും പുലർച്ചെ വീട്ടിൽ എത്തി അറസ്റ്റുചെയ്തതിൽ പ്രിതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഭീകരവാദിയെ പിടിക്കുടുന്നതു പോലെ വീടുവളഞ്ഞാണ് രാഹുലിനെ അറസ്റ്റു ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റുചെയ്ത രാഹുലിനെ പത്തുമണിയോടെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വൈദ്യ പരിശോധനക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. താൻ സഹകരിച്ചുവെന്നും ഫോഴ്സ് ഉപയോഗിച്ചാൽ കുറേ ഉപയോഗിക്കേണ്ടിവുരുമെന്നും ജീപ്പിൽ കയറ്റുന്നതിനിടെ രാഹുൽ പൊലീസിനോട് പറഞ്ഞു.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ തിരിച്ചറിയാവുന്ന മുപ്പതോളം കോൺഗ്രസ് പ്രവർത്തകർക്കൊതിരെ പൊലീസ് കേസെടുത്തിരുന്നു. ഒന്നാം പ്രതിയായ വിഡി സതിശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കൊതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കോസെടുത്തത്. നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിൽ മാര്‍ച്ച് നടത്തിയത്. പൊലീസുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.